Friday, 22 March 2013
Saturday, 2 March 2013
പാന്‍സ്റ്റാര്‍സ്
PANSTARRS വാല്‍നക്ഷത്രത്തെ നഗ്നനേത്രങ്ങളാൽ കാണാന്‍ ഈ വര്‍ഷം രണ്ട് അവസരങ്ങള്‍.
ഒന്ന് 2013
മാര്‍ച്ച് 12 നാണ്. മറ്റൊന്ന് നവംബറിലും.
2011 ജൂൺ മാസത്തിൽ കണ്ടെത്തിയ ധൂമകേതുവാണ് പാൻസ്റ്റാർ എന്നറിയപ്പെടുന്ന
C/2011 L4. ഹവായ് ദ്വീപസമൂഹത്തിലെ മാവുഇ എന്ന ദ്വീപിൽ സ്ഥിതിചെയ്യുന്ന
പാൻസ്റ്റാർ ദൂരദർശിനി ഉപയോഗിച്ചാണ് ഇത് കണ്ടെത്തിയത്.
2011 ജൂൺ മാസത്തിൽ C/2011 L4നെ കണ്ടെത്തുമ്പോൾ ഇതിന്റെ കാന്തിമാനം 19
മാത്രമായിരുന്നു. 2012 മെയ് മാസത്തിൽ ഇതിന്റെ കാന്തിമാനം 13.5 ആയി. 2012
ഒക്ടോബറിൽ കോമയുടെ വലിപ്പം 1,20,000 കി.മീറ്റർ ആണെന്നു കണക്കാക്കി.
പാൻസ്റ്റാർസ് ധൂമകേതു ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന മാർച്ച് 5ന്
ഭൂമിയുമായുള്ള അതിന്റെ അകലം 1.09 സൗരദൂരം ആയിരിക്കും. ഇത് സൂര്യനോട്
ഏറ്റവും അടുത്തു വരുന്നത് 2013 മാർച്ച് 13ന് ആയിരിക്കും.
ഒർട്ട് മേഘത്തിൽ നിന്നാണ് C/2011 L4 വരുന്നത്. ഇതിന്റെ പ്രദക്ഷിണകാലയളവ്
1,10,000 വർഷങ്ങളാണ് എന്ന് കണക്കാക്കിയിട്ടുണ്ട്.
Friday, 1 March 2013
Subscribe to:
Posts (Atom)