NEWS





*



@@@@@@@@@@@@@@@@@@@







Friday, 26 July 2013

സമ്മാനദാനം

SSLC ,+2  സമ്മാനദാനം 
(26/07/2013)

 

PTA പ്രസിഡന്റ്‌ അബ്ദുള്ളക്കുട്ടി



ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍



Wednesday, 24 July 2013

ധൂമകേതു

സൂര്യനെ പ്രദക്ഷിണം ചെയ്യുകയും ഇടയ്ക്കെങ്കിലും ഒരു അന്തരീക്ഷം, വാല്  എന്നിവയിൽ ഏതെങ്കിലും പ്രദർശിപ്പിക്കുകയും ചെയ്യുന്ന ബഹിരാകാശ വസ്തുക്കളെയാണ് ധൂമകേതു (വാൽനക്ഷത്രം) എന്ന് പറയുന്നത്. അന്തരീക്ഷം, വാല് എന്നിവ ധൂമകേതുവിന്റെ ന്യൂക്ലിയസിൽ സൂര്യപ്രകാശം പതിക്കുന്നതുകൊണ്ട് ദൃശ്യമാവുന്നതാണ്. ധൂമകേതുവിന്റെ ന്യൂക്ലിയസ്  പാറ, പൊടി, ഹിമം എന്നിവയുടെ ഒരു മിശ്രണമാണ്.


ഒരു ധൂമകേതുവിന്റെ ഭ്രമണപഥം തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്നു. ധൂമകേതുക്കൾ ഉണ്ടാവുന്നത് സൗരയൂഥത്തിനു പുറത്താണ്. പ്രധാന ഗ്രഹങ്ങളുടെ അടുത്തെത്തുമ്പോൾ ധൂമകേതുക്കളുടെ സഞ്ചാരപഥത്തിൽ സാരമായ മാറ്റം വരുന്നു. ചില ധൂമകേതുക്കൾ സൂര്യനോട് വളരെ അടുത്ത ഭ്രമണപഥത്തിൽ എത്തുകയും നശിച്ചുപോവുകയും ചെയ്യുന്നു. മറ്റു ചിലത് സൗരയൂഥത്തിൽനിന്ന് എന്നന്നേയ്ക്കുമായി എറിഞ്ഞുകളയപ്പെടുന്നു.





ഗ്രഹങ്ങൾ, ക്ഷുദ്രഗ്രഹങ്ങൾ എന്നിവയെ അപേക്ഷിച്ച് ധൂമകേതുക്കൾക്ക് പിണ്ഡം തീരെ കുറവാണ്. പിണ്ഡത്തിൽ ഭൂരിഭാഗവും ഘനീഭവിച്ച പദാർഥങ്ങളാണ്. ഇരുമ്പ്, നിക്കൽ എന്നിവയുടെ ധൂളികൾ, ഖരാവസ്ഥയിലുള്ള അമോണിയ, മീഥേൻ, പലതരം സിലിക്കേറ്റുകൾ, കാർബൺ എന്നിവയും ഹൈഡ്രജൻ, കാർബൺ, നൈട്രജൻ, ഓക്സിജൻ തുടങ്ങിയ വാതകങ്ങളുമാണ് പ്രധാന ഘടകപദാർഥങ്ങൾ.




സഞ്ചാരവേളയിൽ, സൂര്യന്റെ അടുത്തെത്തുമ്പോൾ പദാർഥങ്ങൾ സൗരവാതവും  സൂര്യപ്രകാശവുമേറ്റ് ബാഷ്പമാവുകയും ഒരു വാതകാവരണം  രൂപീകൃതമാവുകയും ചെയ്യുന്നു. മേഘസദൃശമായ ഈ ആവരണത്തിന് അനേകം ദശലക്ഷം കി.മീ. വ്യാസമുണ്ടാകും. കോമയ്ക്കു ചുറ്റുമായി അനേകലക്ഷം കി.മീ. വ്യാസത്തിൽ ന്യൂക്ലിയസ്സിൽനിന്നു ബഹിർഗമിക്കുന്ന ഹൈഡ്രജൻ ആറ്റങ്ങളുടെ ഒരു ആവരണം കൂടി ഉണ്ടാകുന്നു (ഹ്രൈഡജൻ മേഘം). തുടർന്ന് ഇതിൽ ഒരുഭാഗം സൗരവാതത്തിന്റെ തള്ളൽമൂലം പിന്നിലേക്കു നീണ്ട് സൂര്യന്റെ എതിർദിശയിലായി അനേക ദശലക്ഷം കി.മീ. നീളമുള്ള വാലുകൾ സംജാതമാകുന്നു. പ്രധാനമായിട്ടുള്ളത് ധൂളീവാൽ, പ്ലാസ്മാവാൽ എന്നിവയാണ്.





വർഷംതോറും അൻപതിലേറെ ധൂമകേതുക്കളെ ജ്യോതിശ്ശാസ്ത്രജ്ഞർ കണ്ടെത്തുന്നുണ്ട്. 2007-ൽ കണ്ടെത്തിയത് 119 എണ്ണമാണ്. അതിൽ 86 എണ്ണവും സോഹോ (SOHO) എന്ന നിരീക്ഷണ ഉപഗ്രഹത്തിന്റെ കണ്ടെത്തലാണ്. 2011 ആയപ്പോഴേക്കും 4100-ലധികം ധൂമകേതുക്കളെ കണ്ടെത്തിയിട്ടുണ്ട് ധൂമകേതുക്കളിൽ പലതും ഭൂമിയിൽനിന്ന് കാണാൻ കഴിയാത്തവയാണ്. എന്നാൽ ചിലത് ദീപ്തിയേറിയതായിരിക്കും . സാധാരണയായി രാവിലെയും വൈകുന്നേരവുമാണ് ധൂമകേതുക്കളെ കാണാൻ സാധിക്കുന്നത്. എങ്കിലും അപൂർവമായി പകൽസമയത്തും കാണാൻ കഴിയുന്ന ധൂമകേതുക്കൾ പ്രത്യക്ഷപ്പെടാറുണ്ട്. ഒരു വർഷത്തിൻ ശരാശരി നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ പറ്റാവുന്ന ഒരു ധൂമകേതു പ്രത്യക്ഷമായേക്കാം







ധൂമകേതുക്കൾ ജ്യോതിശ്ശാസ്ത്രജ്ഞരുടെ ശ്രദ്ധയാകർഷിക്കാൻ നിരവധി കാരണങ്ങളാണുള്ളത്. ധൂമകേതുവിൽ നടക്കുന്ന സങ്കീർണങ്ങളായ രാസ-ഭൗതിക പ്രക്രിയകൾ പഠനാർഹമാണ്. കൂടാതെ, സൗരവാത നിർണയനത്തിനുള്ള വിലയേറിയ സങ്കേതങ്ങളാണിവ. മാത്രമല്ല, സൗരയൂഥത്തിന്റെ ആദ്യകാല അവശിഷ്ടങ്ങളാകയാൽ സൗരയൂഥത്തിന്റെ ഉദ്ഭവത്തിലേക്കു വെളിച്ചം വീശുന്ന വിവരങ്ങളുടെ ഒരു കലവറ കൂടിയാണ് ധൂമകേതുക്കൾ.

Wednesday, 17 July 2013

ഒത്തുചേര്‍ന്നു കൂടെയെതാം



8,9  സാക്ഷരതായത്നം" ഒത്തുചേര്‍ന്നു കൂടെയെതാം" പദ്ധതിയുടെ ആലോചന യോഗം ചേര്‍ന്നു .

Tuesday, 16 July 2013

വിത്ത്‌ വിതരണം


പരിസ്ഥിതി  ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിത്ത്‌  വിതരണം സുജ TV ഉത്ഘാടനം ചെയ്യുന്നു .

Monday, 8 July 2013

വൃക്ഷതൈ നടല്‍

പരിസ്ഥിതി  ക്ലബ്ബ് നേതൃത്വം നല്‍കിയ ക്യാമ്പസില്‍ വൃക്ഷതൈ  നടല്‍ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ C H അബു യൂസഫ് ഗുരുക്കള്‍ നിര്‍വഹിക്കുന്നു .

വിജയഭേരി

2013-14 വിജയഭേരി  പ്രവര്‍ത്തനങ്ങളുടെ  ഉത്ഘാടനം പ്രൊഫസ്സര്‍ സാജിദ്  വളാഞ്ചേരി നിര്‍വഹിക്കുന്നു .

Friday, 5 July 2013

ബഷീര്‍ ദിനാചരണം




പുകയില വിരുദ്ധദിനം



ദേശിയ ഹരിത സേന

ദേശിയ ഹരിത  സേനയുടെ ഉത്ഘാടനം





സുബ്രതോ കപ്പ് 


 സുബ്രതോ കപ്പ്   കുറ്റിപ്പുറം സബ് ജില്ലാ മത്സരങ്ങള്‍ നടന്നു . വളാഞ്ചേരി HSS ചാമ്പ്യന്‍മാരായി .

Monday, 1 July 2013








ആകാശത്ത് വിസ്മയക്കാഴ്ച്ചയായി സൂപ്പര്‍ മൂണ്‍