NEWS





*



@@@@@@@@@@@@@@@@@@@







Thursday, 26 July 2012

പ്രതിഭ

5 )o ക്ലാസ്സില്‍ പഠിക്കുന്ന  കൊച്ചു  മിടുക്കനായ അരുണ്‍ വരച്ച ചിത്രം

Wednesday, 25 July 2012

വക്കം അബ്ദുൽ ഖാദർ മൗലവി (1873 - 1932)

ചരമവാര്‍ഷികം
(23/07/2012)

കേരളത്തിലെ  സാമൂഹികപരിഷ്കർത്താവും സ്വാത്രന്ത്ര്യ സമര പോരാളിയും പത്രപ്രവർത്തകനും പ്രമുഖ പണ്ഡിതനുമായിരുന്നു വക്കം അബ്ദുൽ ഖാദർ മൗലവി.1873-ൽ ജനിച്ചു .അബ്ദുൽഖാദർ മൗലവി അറബി, ഹിന്ദുസ്ഥാനി, തമിഴ്, പേർഷ്യൻ, സംസ്കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി.ജാതിചിന്തകൾക്കതീതനായിരുന്ന വക്കം അബ്ദുൽ ഖാദർ മൗലവി മുസ്ലിംങ്ങളുടെ സാമൂഹികോന്നതിക്കും സാംസ്കാരിക വളർച്ചയ്ക്കും വേണ്ടി, ബാല്യം മുതൽക്കേ  പ്രവർത്തിച്ചിരുന്നു. കേരളത്തിലെ പത്രപ്രവർത്തനത്തിൻറെയും സാംസ്കാരിക സേവനത്തിൻറെയും രംഗങ്ങളിലാണ് ഇദ്ദേഹം ചിരപ്രതിഷ്ഠ നേടിയിരിക്കുന്നത്. ഉദരരോഗംമൂലം 1932-ൽ നിര്യാതനായി .
 

ചാന്ദ്ര ദിനം(21/07/2012)

                                                                             

ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി       ozone പരിസ്ഥിതി ക്ലബിന്റെയും ,  എകോ - ഹെല്‍ത്ത് ക്ലബുകളുടെയും 

 സംയുക്താഭിമുഖ്യത്തില്‍ നടന്ന QUIZ  മത്സരം മത്സരത്തിലെ വിജയികള്‍ 
1st : മൊഹമ്മദ് സഫവാന്‍ VP 10C
2nd :സംഗീത്  കൃഷ്ണ T 9D
3rd :ഹരികൃഷ്ണൻ TP 9A
കേരള ഗ്രന്ഥശാല സംഘം QUIZ

Saturday, 21 July 2012

LUNAR DAY

ചാന്ദ്ര ദിനം(21/07/2012)

 

മനുഷ്യൻ ചന്ദ്രനില്‍  കാല്‍ കുത്തിയിട്ട്‌   ഇന്ന്

53വര്‍ഷം  തികയുന്നു.........

Friday, 13 July 2012

ലോക ജനസംഖ്യ ദിനം

ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി       ozone പരിസ്ഥിതി ക്ലബിന്റെയും ,  എകോ - ഹെല്‍ത്ത് ക്ലബുകളുടെയും 
 സംയുക്താഭിമുഖ്യത്തില്‍ നടന്ന ലേഖന മത്സരം, പോസ്റ്റര്‍ നിര്‍മ്മാണ മത്സരം, സെമിനാര്‍

 ലേഖന മത്സരം

പോസ്റ്റര്‍ നിര്‍മ്മാണ മത്സരം

  മത്സരത്തിലെ വിജയികള്‍ 
 
ലേഖന മത്സരം

1st :നജിം V.T  9G

2nd :ശരൺ T.P. 8D

3rd : സിറാജുല്‍  മുനീര്‍.K.K 8C

പോസ്റ്റര്‍ നിര്‍മ്മാണ മത്സരം

1st : നിഖില്‍ലാല്‍ .M 9A

2nd :കൃഷ്ണജിത് .K.P 9A

3rd : സുഹെഷ സനില്‍ 9A

Sunday, 8 July 2012

ലോക ജനസംഖ്യ ദിനം 2012


11/07/2012



ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്.1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ.

 ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2015-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളർച്ച തടഞ്ഞേ മതിയാകൂ.

ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിൻറെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം.



ഐക്യരാഷ്ട്രസഭയുടെ സന്ദേശം

Thursday, 5 July 2012

vaikom muhammad basheer


വൈക്കം മുഹമ്മദ് ബഷീർ (ജനനം: 19 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്) മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു.


 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.

Monday, 2 July 2012

Monthly test


SSLC 2012-13 അധ്യയന വര്‍ഷത്തെ കുട്ടികള്‍ക്കായുള്ള പ്രതിമാസ പരീക്ഷ 02/07/2012 ന ആരംഭിച്ചു. രാവിലെയും വൈകുന്നേരവുമായി എട്ട്  വിഷയങ്ങളില്‍ പരീക്ഷ നടക്കും .