ചരമവാര്‍ഷികം
(23/07/2012)
കേരളത്തിലെ സാമൂഹികപരിഷ്കർത്താവും സ്വാത്രന്ത്ര്യ സമര പോരാളിയും പത്രപ്രവർത്തകനും പ്രമുഖ പണ്ഡിതനുമായിരുന്നു വക്കം അബ്ദുൽ ഖാദർ മൗലവി.1873-ൽ ജനിച്ചു .അബ്ദുൽഖാദർ മൗലവി അറബി, ഹിന്ദുസ്ഥാനി, തമിഴ്, പേർഷ്യൻ, സംസ്കൃതം, ഇംഗ്ലീഷ്
എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി.ജാതിചിന്തകൾക്കതീതനായിരുന്ന വക്കം അബ്ദുൽ ഖാദർ മൗലവി മുസ്ലിംങ്ങളുടെ സാമൂഹികോന്നതിക്കും
സാംസ്കാരിക വളർച്ചയ്ക്കും വേണ്ടി, ബാല്യം മുതൽക്കേ
പ്രവർത്തിച്ചിരുന്നു. കേരളത്തിലെ പത്രപ്രവർത്തനത്തിൻറെയും സാംസ്കാരിക
സേവനത്തിൻറെയും രംഗങ്ങളിലാണ് ഇദ്ദേഹം ചിരപ്രതിഷ്ഠ നേടിയിരിക്കുന്നത്. ഉദരരോഗംമൂലം 1932-ൽ നിര്യാതനായി .
No comments:
Post a Comment