നീല്‍ ആംസ്‌ട്രോങ്ങ് അന്തരിച്ചു
ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ നീല്‍ ആംസ്‌ട്രോങ്ങ് (82) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെതുടര്‍ന്ന് ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു.
നീല്‍ ആംസ്‌ട്രോങ്ങിനെയും വഹിച്ചുകൊണ്ട അപ്പോളോ 11′ 1969 ജൂലായ് 20നാണു ചന്ദ്രോപരിതലത്തിലിറങ്ങിയത്. മൂന്നു മണിക്കൂറോളം ചന്ദ്രോപരിതലത്തില്‍ നടന്നശേഷമാണ് ആംസ്‌ട്രോങ്ങ് ഭൂമിയിലേക്കു മടങ്ങിയത്. ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന ബഹിരാകാശ ദൗത്യവും.
1950 ല്‍ നേവി ഫൈറ്ററായിട്ടാണ് നീല്‍ ആംസ്‌ട്രോങ്ങിന്റെ ഔദ്യോഗിക ജീവിതാരംഭം .
1962 ല്‍ അമേരിക്കയുടെ ബഹിരാകാശ ദൗത്യസേനയില്‍ അംഗമാവുകയും . 1971 ല്‍ നാസയില്‍ നിന്നും വിരമിച്ച .
ആംസ്‌ട്രോങ്ങിനുശേഷം വീണ്ടും മനുഷ്യന്‍ ചന്ദ്രനിലെത്തുകയും ഒട്ടേറെ സുപ്രധാന കണ്ടുപിടുത്തങ്ങള്‍ നടത്തുകയുമൊക്കെ ചെയ്തു. പക്ഷേ ചാന്ദ്രമണ്ണില്‍ പതിഞ്ഞ ആദ്യമനുഷ്യന്റെ കാല്‍പ്പാടും ആ മനുഷ്യന്‍ അവിടെ ചെലവഴിച്ച ആ മുന്നുമണിക്കൂറും മാനവികതയുടെ അന്ത്യം വരെ നിലനില്‍ക്കുo
No comments:
Post a Comment