വ്യാഴത്തെ കൂടുതല്‍ വ്യക്തമായി അടുത്തു കാണാവുന്ന നാളുകളാണിത്. വ്യാഴത്തിന് ഏറ്റവും തിളക്കമേറുന്നത് 03/12/12 തിങ്കളാഴ്ചയാവുമെന്ന് വാന നിരീക്ഷകര്‍ കരുതുന്നു . സൂര്യാസ്തമയത്തിനു ശേഷം കിഴക്കന്‍ ആകാശത്താണ് വ്യാഴം പ്രത്യക്ഷപ്പെടുന്നത്.
സൗരയൂഥത്തിലെ ഏറ്റവും വലിയതും ഭാരമേറിയതും ആയ ഗ്രഹമാണ് വ്യാഴം.
സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ അഞ്ചാമത്തെ ഗ്രഹം.
ഭൂമിയുടെ 318 ഇരട്ടിയാണു വ്യാഴത്തിന്റെ ഭാരം. സൗരയൂഥത്തിലെ മറ്റെല്ലാ
ഗ്രഹങ്ങളുടെ ഭാരം കൂട്ടിയാലും വ്യാഴത്തിന്റെ പകുതിയേ വരൂ.
No comments:
Post a Comment