NEWS





*



@@@@@@@@@@@@@@@@@@@







Sunday, 20 May 2012

International Day for Biological Diversity

ലോക ജൈവ വൈവിധ്യ ദിനം

ജൈവ വൈവിധ്യം എല്ലാ മാനവ വംശത്തിനും ആവശ്യമായ പൈതൃക സ്വത്താണ്.
അതുകൊണ്ട് ഭൂതലത്തിലും കടലിലും ഉള്ള ജൈവ വൈവിധ്യം നഷ്ടപ്പെടാതെ സൂക്ഷിക്കുകയും അവ ഭൂമിയുടെ പരിസ്ഥിതിയില്‍ നിലനില്‍ക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് ഓരോരുത്തരുടേയും കടമയാണ്.
ഈ ചിന്താഗതിയാണ് മേയ് 22ന് ലോക ജൈവ വൈവിധ്യ ദിനമായി ആചരിക്കുന്നതിലേക്ക് നമ്മെ എത്തിച്ചത്.

ജൈവ വൈവിധ്യം സംരക്ഷുന്നതിലും നിലനിര്‍ത്തുന്നതിലും മാത്രമല്ല അവയുടെ ആവശ്യകതയേയും സാന്നിധ്യത്തേയും പ്രസക്തിയേയും കുറിച്ച് ബോധവത്കരണം നടത്തുന്നതിലും ഈ ദിനാചരണം സാക്ഷ്യം വഹിക്കുന്നു.

മാനവ രാശിയുടെ നിലനില്‍പിന്‍റെ പ്രധാന ഉറവിടമാണ് ജൈവ വൈവിധ്യം. ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനും സുസ്ഥിരമായ വികസനത്തിനും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണിത്. 

പരമ്പരാഗത മരുന്നുകളുടേയും ആധുനിക ഔഷധങ്ങളുടേയും കലവറയായ ജൈവ വൈവിധ്യം ലക്ഷകണക്കിനു മനുഷ്യരുടെ ജീവനോപാധിയും അന്നദാതാവുമാണ്. ജൈവ വൈവിധ്യത്തിന്‍റെ അനിയന്ത്രിതമായ ഉപയോഗം കുറച്ചില്ലെങ്കില്‍ 2015ലേക്കു ലക്ഷ്യമിടുന്ന സുസ്ഥിര വികസനത്തിനൊരു തിരിച്ചടിയായിരിക്കും.ജൈവ വൈവിധ്യ സംരക്ഷണം എന്നത് സര്‍ക്കാരിന്‍റെ മാത്രം ജോലിയല്ല. സമൂഹത്തിന്‍റെ മാറുന്ന വീക്ഷണങ്ങള്‍ക്കും സ്വഭാവങ്ങള്‍ക്കുമൊപ്പം അന്താരാഷ്ട്ര സര്‍ക്കാരിതര സംഘടനകള്‍ സ്വകാര്യ മേഖല എന്നിവ കൂടാതെ നമ്മളോരോരുത്തര്‍ക്കും ചില സുപ്രധാന വേഷങ്ങള്‍ ചെയ്യാനുണ്ട്.
ജൈവ വൈവിധ്യ സംരക്ഷണത്തിന് സാധാരണക്കാരായ ജനങ്ങളുടെ പങ്കു ഉറപ്പുവത്ധത്തേണ്ടത് ആവശ്യമാണ്. കാരണം പ്രകൃതി വിഭവ നിര്‍വ്വഹണത്തില്‍ നവീനമായ ആശയങ്ങള്‍ വിഭാവനം ചെയ്യാന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞേക്കും.


ജൈവ വൈവധ്യത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്താനും മനുഷ്യ ജീവിതത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കാനും വേണ്ടി ലോകത്തെന്പാടും ജൈവ വൈവിധ്യ ദിനാഘോഷങ്ങള്‍ ആരംഭിച്ചു.ജൈവ വൈവിധ്യം-മാറുന്ന ലോകത്തിനൊത്ധ ജീവ പരിരക്ഷ എന്നാതാണ് ദിനാഘോഷങ്ങളോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭ മുന്നോട്ട് വയ്ക്കുന്ന ആശയം. ഇത്തരം ആഘോഷങ്ങളുടെ ഭാഗമായി മോണ്‍ട്രിയല്‍, ലണ്ടന്‍, കേംബ്രിഡ്ജ്, ബീജിങ്ങ് എന്നിവിടങ്ങളില്‍ ജൈവ വൈവിധ്യത്തെ കുറിച്ച് ഒത്ധ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്.


മെയ് 22ന് ജൈവ വൈവിധ്യ ദിനത്തില്‍ അതിന്‍റെ മഹത്വത്തെക്കുറിച്ചും ജൈവ വൈവിധ്യ സംരക്ഷണത്തെക്കുറിച്ചും സ്വയം ബോധവാന്‍മാരാകാനും മറ്റുള്ളവരെ ബോധാവല്‍ക്കരിക്കാന്‍ തയ്യാറാകാനും ഒരോത്ധത്തത്ധം പ്രതിജ്ഞ എടുക്കേണ്ടത് ആവശ്യമാണ്.

No comments:

Post a Comment