യൂഗെന്‍ പോളി
ടിവി റിമോര്‍ട്ട് കണ്‍ട്രോള്‍ കണ്ടുപിടിച്ച യൂഗെന്‍ പോളി അന്തരിച്ചു. 96
വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ഇല്ലിനോയിസിലെ
ഡൗണേഴ്സ് ഗ്രോവിലുള്ള അഡ്വക്കെറ്റ് ഗുഡ് സമാരിറ്റന്‍ ആശുപത്രിയിലായിരുന്നു
അന്ത്യം.
1955 ല്‍ സെനിത്ത് ഇലട്രോണിക്സില്‍ ചേര്‍ന്ന അദ്ദേഹം, 1956
ലായിരുന്നു പ്രകാശ കിരണങ്ങള്‍ ഉപയോഗിച്ചു ദൂരെ സ്ഥലങ്ങളില്‍ നിന്നു
ടെലിവിഷന്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നു പോളെ കണ്ടെത്തിയത്.
ഇദ്ദേഹത്തിന്‍റെ കണ്ടുപിടിത്തം ടെലിവിഷന്‍ രംഗത്തു വിപ്ലവകരമായ മാറ്റമാണ്
ഉണ്ടാക്കിയത്.
47 വര്‍ഷത്തോളം അദ്ദേഹം ഈ കമ്പനിയില്‍ സേവനമനുഷ്ഠിച്ചു.
1915 ല്‍ ചിക്കാഗോയില്‍ ജനിച്ച പോളെ, രണ്ടാം ലോക മഹായുദ്ധ കാലത്തു യുഎസ്
പ്രതിരോധ വകുപ്പില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്നാണു റിമോര്‍ട്ട്
കണ്ടുപിടിക്കുന്നത്.
എന്‍ജിനീയറിങ് മേഖലയിലെ സമഗ്ര സംഭാവനകള്‍ മാനിച്ചു 1997 ല്‍ എമി അവാര്‍ഡ്
നല്‍കി ആദരിച്ചു. പതിനെട്ടോളം പേറ്റന്‍റുകളാണു പോളിയുടെ പേരിലുള്ളത്.
No comments:
Post a Comment